ഐ.എസ്.ഒ അംഗീകാരത്തിളക്കത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന് ഐ.എസ്.ഒ അംഗീകരം ലഭിച്ചു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഇന്ന് (22.06.2024) നടന്ന ചടങ്ങില്‍ ഐഎസ്ഒ ഡയറക്ടര്‍ ശ്രീ. എന്‍ ശ്രീകുമാറില്‍ നിന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശ്രീ സാബു മാത്യു കെ.എം ഐ.പി.എസ് അംഗീകാരം ഏറ്റുവാങ്ങി. ഹരിത ചട്ടങ്ങള്‍ പാലിക്കല്‍, ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, വിശ്രമമുറിയൊരുക്കല്‍, മാലിന്യനിര്‍മാര്‍ജനം, പൊതുജങ്ങളുമായുള്ള ഇടപെടല്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം.

ALSO READ:‘കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം’: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് അഡീഷണല്‍ എസ്.പി ശ്രീ. സാഹിര്‍ എസ് .എം അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പൊലീസ് മേധാവി ശ്രീ. സാബുമാത്യു കെ.എം ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഐ എസ് ഒ ഡയറക്ടര്‍ ശ്രീ. എന്‍ ശ്രീകുമാര്‍ വിഷയാവതരണം നടത്തി. ഡി സി ആര്‍ ബി ഡി.വൈ.എസ്.പി ശ്രീ. റജി എബ്രഹാം ചടങ്ങിന് സ്വാഗതം പറഞ്ഞു. ശ്രീ. വിജുകുമാര്‍ എന്‍ ഡി.വൈ.എസ്.പി സ്‌പെഷ്യല്‍ ബ്രാഞ്ച്, ശ്രീ. വി.എസ്. ദിനരാജ് ഡി.വൈ.എസ്.പി സി ബ്രാഞ്ച്, ശ്രീ. സ്റ്റുവര്‍ട്ട് കീലര്‍ ഡി.വൈ.എസ്.പി പുനലൂര്‍, ശ്രീ. ജയകുമാര്‍ റ്റി. ഡി.വൈ.എസ്.പി ശാസ്താംകോട്ട, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീമതി ലീന കെ, ശ്രീ. സാജു ആര്‍.എല്‍. സെക്രട്ടറി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, ശ്രീ. ചിന്തു വി സെക്രട്ടറി കേരള പൊലീസ് അസോസിയേഷന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീ. ടോം ബാബു സെക്രട്ടറി, റിക്രിയേഷന്‍ ക്ലബ് നന്ദി പറഞ്ഞു.

ALSO READ:രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News