
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 60കാരന് ജീവപര്യന്തം തടവും പിഴയും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പരവൂർ സ്വദേശിയായ സുരേന്ദ്ര കുറുപ്പിനെയാണ് കൊല്ലം അതിവേഗം സ്പെഷ്യൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ആണ് ശിക്ഷ വിധിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ 15 വയസുകാരനെ പ്രതി പല ആവർത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയാതായാണ് റിപ്പോർട്ട്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ALSO READ: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു
പോക്സോ വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും മറ്റു വകുപ്പുകളിലായി 32 വർഷം കൂടി കഠിന തടവും 4.50 രൂപ പിഴയും വിധിയിൽ പറയുന്നുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ 27 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പ്രതി ഒടുക്കുന്ന പിഴയിൽ 2 ലക്ഷം രൂപ അതിജീവതന് നൽകാൻ വിധിയിൽ പറയുന്നു.
പരവൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ രജിസ്റ്റർ ചെയ്ത കേസിൽ ചാത്തന്നൂർ എസിപി ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. എഎസ്ഐമാരായ പ്രസന്ന ഗോപൻ, സെലീനാ മഞ്ജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

