കൊല്ലത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Three Schoolchildren Killed in accident

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിന്ന കുട്ടികൾ ഉള്‍പ്പെടെയുള്ളവർക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.

കൊട്ടാരക്കര സ്വദേശി ഹരിലാൽ ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുതിർന്ന രണ്ടുപേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചത്. ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു.

ALSO READ: കെ ജെ റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്

അമിത വേഗതയിൽവന്ന ലോറി ഒരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. 12 പേരാണ് അപകട സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഏ‍ഴുപേരാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവർ ഓടിമാറി. അതേസമയം പരുക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. കുട്ടിയെ കൊട്ടാരക്കരയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ ലോറിക്കടിയിൽ പെടുകയും ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News