കലോത്സവ വേദിയിലേക്ക് മത്സരാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി സിഐടിയുവിന്റെ സൗജന്യ ഓട്ടോ സര്‍വീസ്

കൊല്ലം കലോത്സവ വേദിയിലേക്ക് മത്സരാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി സിഐടിയുവിന്റെ സൗജന്യ ഓട്ടോ സര്‍വീസ്. വയറ് എരിയുന്നവര്‍ക്ക് ഹൃദപൂര്‍വം ഭക്ഷണ പൊതി വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരുമുണ്ട് കൊല്ലത്തെ കലോത്സവ വേദിയില്‍. കൗമാര കലാമേളയുടെ നഗരിയിലും ഭക്ഷണ വിതരണമായി സജീവമാണ്.

കൊല്ലത്ത് എത്തിയാല്‍ കലോത്സവ വേദിയിലേക്ക് പോകണമെങ്കില്‍ സിഐടിയുവിന്റെ ഓട്ട ചേട്ടന്മരോട് പറഞ്ഞാല്‍ മതി. സൗജന്യ ഒട്ടോ സര്‍വ്വിസ് മത്സരാര്‍ത്ഥികള്‍ക്കും സന്ദശകര്‍ക്കും ഏറേ പ്രയോജനകരമാണ്. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ഓട്ടോ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

Also Read :  സംസ്ഥാന സ്കൂള്‍ കലോത്സവം; പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോടും തൃശ്ശൂരും

ഡിവൈഎഫ്‌ഐയുടെ ഹെല്‍പ്പ് ഡെസ്‌ക്ക് എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. സേവന സജ്ജമായി ഡിവൈഎഫ്‌ഐ 5 ആംബുലന്‍സുകളും മത്സരാര്‍ഥികളെ വേദികളിലേക്ക് എത്തിക്കാന്‍ ഡിവൈഎഫ്‌ഐ സ്‌നേഹ വണ്ടിയും കലോത്സവ നഗരിയില്‍ തയ്യാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News