കുഞ്ഞൻ ക്യൂട്ട് ഇവി; വില സ്മാർട്ട് ഫോണിന്റെയത്ര മാത്രം, ബാറ്ററി തീർന്നാലും വഴിയിലാകില്ല

Komaki XR1

ഇ വികളുടെ കാലമാണ്. കുഞ്ഞൻ ഇ വികൾ വിപണിയിൽ ട്രെൻഡിങ്ങാണ്. ലോ സ്പീഡ്, ഹൈ സ്പീഡ് വിഭാ​ഗത്തിൽ നിരവധി ഇ വികളാണ് വിപണിയിലേക്ക് എത്തുന്നത്. അക്കൂട്ടത്തിലെ ഒരു ക്യൂട്ട് ഇ വിയാണ് കൊമാക്കി XR1 ന്റെ ഇലക്ട്രിക് മോപ്പഡ്.

ഒരു സ്മാർട്ട് ഫോണിന്റെ വില മാത്രമേയുള്ളൂ ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്. 29,999 രൂപയാണ് കൊമാക്കിയുടെ ഈ കുഞ്ഞൻ ഇ വിക്ക്. ദൈനംദിന യാത്രകളില്‍ ഉപയോ​ഗപ്രദമാകുന്ന ഇ വിയിൽ റീജനറേറ്റീവ് കൈനെറ്റിക് എനര്‍ജി സിസ്റ്റമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ യാത്രക്കിടയിൽ വഴിയിലാകുമെന്ന പേടി വേണ്ട.

Also Read: ടൂ വീലർ വാങ്ങുവാൻ പ്ലാൻ ഉണ്ടോ? വിലക്കുറവിൽ നാല് സ്‌കൂട്ടറുകൾ കണ്ടാലോ

70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ‘ബാറ്ററി തീര്‍ന്നുപോയാലും ഫുള്‍ റൈഡ് ഉറപ്പാക്കുന്ന ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ് XR1. നഗരവാസികള്‍ക്ക് ഈടുറ്റതും സുഖപ്രദവുമായ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്’ കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകന്‍ ഗുന്‍ജന്‍ മല്‍ഹേത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News