കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ടെംബോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ട്രാവലർ ഡ്രൈവറുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്നും കൊട്ടിയൂരേക്ക് പോകുകയായിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. അർധരാത്രിയോടെയാണ് അപകടമുണ്ടായത്. 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്.

Also read: പാല ന​ഗരസഭയിലെ കോൺ​ഗ്രസ് കൗൺസിലറെ ചെയർ പേഴ്സണിൻ്റെ പിതാവ് കയ്യേറ്റം ചെയ്തതായി പരാതി

ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. ശക്തമായ മഴയാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

English Summary

A major road accident occurred at Periyambalam in Kondotty, Malappuram, where a Tempo Traveller collided with a tipper lorry. Two people, including the driver of the traveller, died in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News