
കൊണ്ടോട്ടിയിൽ മൂന്നു കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് PK (35) സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിൻ എന്നിവർ ആണ് പിടിയിലായത്.
Also Read: വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍
പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം വെച്ചാണ് ഇരുവരെയും പിടികൂടിയത്. എക്സയിസ് കമ്മീഷണർ സ്‌ക്വാഡ്, ഇൻ്റലിജൻസ് രഹസ്യ വിഭാഗം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിനെ പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള എക്സയിസ് പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. രാജസ്ഥാനിൽ നിന്നും ആണ് മയക്കു മരുന്ന് ലഭിച്ചതെന്നാണ് സൂചന.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

