രാത്രി ചപ്പാത്തിക്ക് കറിയായി കൊങ്കിണി സ്റ്റൈല്‍ സുക്കെ ആയാലോ?

രാത്രിയില്‍ പയറിനൊപ്പം ഉരുളക്കിഴങ്ങും ചേര്‍ത്ത് തയ്യാറാക്കാം കൊങ്കിണി സ്‌റ്റൈല്‍ സുക്കെ

ആവശ്യമുള്ള സാധനങ്ങള്‍

അച്ചിങ്ങ – 1/4 കിലോ
ഉരുളക്കിഴങ്ങ് – 2 ഇടത്തരം
സവാള – 1 വലുത്
മല്ലി – 2 ടീസ്പൂണ്‍
ഉഴുന്ന് – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 8-10 എണ്ണം
തേങ്ങാ – 1/2 കപ്പ്
വാളന്‍ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് , വെള്ളം – ആവശ്യത്തിന്.
കടുക് – 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ താളിക്കാന്‍

തയ്യാറാക്കുന്ന വിധം

പയറും ഉരുളക്കിഴങ്ങും സവാളയും നീളത്തില്‍ അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. സവാള ഴറ്റുക. ഇതിലേക്ക് പയറും ഉരുളക്കിഴങ്ങും ചേര്‍ത്ത് അല്പം വെള്ളം തളിച്ച്, ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ മല്ലി, ഉഴുന്ന്, മുളക്, എന്നിവ ചുവക്കെ വറുക്കുക. വറുത്ത ചേരുവകള്‍ തേങ്ങയും പുളിയും ചേര്‍ത്ത് അല്പം വെള്ളമൊഴിച്ചു അരച്ചെടുക്കുക. പാതി വെന്തു വന്ന പയര്‍ കൂട്ടിലേക്ക് ഈ അരപ്പുമിട്ട് ചെറുതീയില്‍ തന്നെ തുറന്നു വെച്ച് വെള്ളം അല്പം വറ്റി ഗ്രേവി നല്ല കുറുകി വരുന്ന വരെ വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News