കോന്നി ആനക്കൊട്ടിൽ അപകടത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

konni-anakkottil-accident

കോന്നി ആനക്കൊട്ടിലിലെ അപകടം സംബന്ധിച്ച് വനംവകുപ്പ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോന്നിയുടെ ചുമതലയുള്ള റാന്നി ഡി എഫ് ഒ ആണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്ക് തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.

Read Also: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശം

കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കുക. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കോന്നി ആനത്താവളം താല്‍ക്കാലികമായി അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News