
മദ്യ ലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് കണ്ടു തടയാൻ എത്തിയ അയൽവാസിയെ യുവാവ് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. കോന്നി എലിയറക്കൽ സ്വദേശി വഹാബ് (58) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ നിയാസിനെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന നിയാസ് സ്വന്തം ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് അയൽവാസിയായ വഹാബ് ഇടപെട്ടത്. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ നിയാസ് വഹാബിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വഹാബിനെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ നിയാസിന്റെ ഭാര്യ, മരിച്ച വഹാബിന്റെ ഭാര്യയുടെ സഹോദരിപുത്രിയാണ്.
ENGLISH SUMMARY : A 58-year-old man was killed in Eliyarakkal, Konni, while attempting to intervene in a domestic dispute involving his neighbor.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




