
കോന്നി മെഡിക്കല്‍ കോളേജിന്റെ ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫോറൻസിക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.
Also read: എറണാകുളത്ത് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; പൊലീസ് സമഗ്രാന്വേഷണം ആരംഭിച്ചു
2 കോടി രൂപ മുടക്കി നിർമ്മിച്ച ബ്ലോക്കിൽ പൊലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഫോറൻസിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Also read: ‘ജോർജ് കുര്യൻ്റെ പരിഹാസ പ്രസ്താവന ഉണ്ടാകാൻ പാടില്ലാത്തത്’: മന്ത്രി വി എൻ വാസവൻ
300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവയാണ് മെഡിക്കൽ കോളജിൽ ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചത്. ഇതിനായി 167 കോടി രൂപ ചിലവഴിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ട് ഉണ്ട്. പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവയും യാഥാര്‍ത്ഥ്യമാക്കി. കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here