
തൊഴിലിടത്ത് കാട്ടാന ആക്രമണം. കോന്നി കല്ലേലിൽ ആണ് സംഭവം. കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. എസ്റ്റേറ്റിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. രാവിലെ ആറരയ്ക്ക് കോർട്ടേഴ്സിൽ നിന്ന് ജോലിക്ക് ഇറങ്ങുമ്പോൾ ആണ് സംഭവം.
ALSO READ:വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് ഇന്ന്
നീലഗിരിയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു
നീലഗിരി ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. 60കാരനായ ജോയിയാണ് മരിച്ചത്. പന്തലൂരിനടുത്തുള്ള പിദര്‍കാട് വനംവകുപ്പ് ഓഫീസിന് എതിര്‍വശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാത്രി 8 മണിയോടെ തന്റെ വീടിനടുത്തുള്ള ഒരു കാപ്പിത്തോട്ടത്തിലൂടെ നടക്കുകയായിരുന്ന ജോയിയെ ആന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയിയെ വനംവകുപ്പ് പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യയേ മരണം സംഭവിച്ചു. കൃഷിപ്പണി ചെയ്തുവന്നിരുന്ന ജോയിയെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ആന ആക്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

