കൂടൽ പൊലീസിൻ്റെ ക്രൂരത; മർദ്ദനത്തിൽ പരാതി നൽകിയ യുവാവ് വീണ്ടും ആശുപത്രിയിൽ

Pathanamthitta murder suspicion

കൂടൽ പൊലീസിനെതിരെ പരാതി നൽകിയ യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അടൂർ ജനറൽ ആശുപത്രിയിലാണ് പോലീസ് മർദ്ദനത്തിൽ പരാതി നൽകിയ 20കാരൻ ചികിത്സയിലുള്ളത്. പോലീസ് വിട്ടയച്ചതിന് പിന്നാലെ അവശനിലയിൽ ആയ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയിരുന്നു. പോലീസ് അതിക്രൂരമായി മർദ്ദിച്ചു എന്ന് കാട്ടി ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും യുവാവ് ഇന്ന് പരാതി നൽകിയിരുന്നു.

പോക്സോ കേസിൽ പ്രതിയെന്ന് സംശയിച്ചായിരുന്നു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് യുവതിയെ അറിയില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോ​ഗിയാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മ‌ർദ്ദിച്ചതായി യുവാവ് പറയുന്നു. ഇതിന് ശേഷമണ് പൊലീസിൻ്റെ കൂടുതൽ ക്രൂരതകളുടെ ചിത്രം പുറത്ത് വരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചതിൽ നീതി വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

ALSO READ: പി.എസ്.സിക്ക് എതിരായ സംഘടിത നീക്കം അവസാനിപ്പിക്കുക: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ

പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ അവശ നിലയിലായ യുവാവ് ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതോടെയാണ് വീണ്ടും ആശുപത്രിയിൽ അഭയം പ്രാപിച്ചത്. പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചതായും ശരീരത്തിൽ മുറിവേറ്റതായും കാണിച്ച് യുവാവ് നേരത്തെ തന്നെ ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമങ്ങൾക്ക് പങ്കുവെച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കും യുവാവ് പരാതി നൽകിയിട്ടുണ്ട്. മർദ്ദനമേറ്റ യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെങ്കിലും, പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിലും ചികിത്സ തുടരേണ്ടി വന്നേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News