കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

congress

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി എന്നിവർക്കെതിരെയാണ് കേസ്.ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കൂത്താട്ടുകുളം പൊലീസ് ഇരുവർക്കുമെതിരെ കേസടുത്തത്.

കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷൻ ഉപരോധിച്ച് പ്രവർത്തനം തടസപ്പെടുത്തിയതിന് അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെ 50 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സ്റ്റേഷനുള്ളിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ആലുവ ഡിവൈഎസ്പി ആർ രാജേഷ് വിശദമായി പരിശോധിച്ചിരുന്നു. അന്ന് ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ ഡിവൈഎസ്പിയെ തെറി വിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നേതാക്കളെ തടയുന്നതിനിടെ പൊലീസുകാരനെ ആക്രമിച്ചിരുന്നു.

ALSO READ; ജീവൻ രക്ഷിച്ചയാളെ നേരിട്ട് കാണാൻ സെയ്ഫെത്തി

നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ പി സി ഭാസ്കരൻ ,ബോബൻ വർഗീസ്, അനൂപ് ജേക്കബ് എംഎൽഎ ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി ജോൺ എന്നിവരാണ് ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.കോൺഗ്രസ് നേതാക്കൾ പൊലീസുകാരെ തെറി വിളിക്കുന്ന വീഡിയോ സമൂഹ മധ്യമങ്ങളിൽ വൈറലാണ്.ദൃശ്യങ്ങൾ പരിശോധിച്ച് ശേഷിക്കുന്ന പ്രതികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News