രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തി; ദില്ലി പൊലീസുകാരന് സസ്പെന്‍ഷന്‍

ഗതാഗത നിയമം ലംഘിച്ചെന്ന പേരിൽ രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. ദില്ലിയിൽ ഒരു മാസം മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

ALSO READ: ഗ്യാൻവ്യാപിയിൽ പരിശോധന സ്റ്റേ ചെയ്ത് സുപ്രീം കോടതി ,സർവേ നിർത്തി വച്ചു
വീഡിയോയിൽ, മഹേഷ് ചന്ദ് എന്ന പൊലീസുകാരന്‍ ട്രാഫിക് നിയമലംഘനത്തിന് 5,000 രൂപ നൽകണമെന്ന് കൊറിയക്കാരനോട് പറയുന്നു. എന്നാല്‍ 500 അടയ്ക്കാമെന്ന് അയാള്‍ പറയുമ്പോള്‍ 500 അല്ല 5,000 ആണെന്ന് പൊലീസ്‌കാരൻ പറയുന്നത് വിഡിയോയിൽ ഉണ്ട്.

ALSO READ: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവെച്ചു

കൊറിയന്‍ സ്വദേശി 5000 നല്‍കുമ്പോള്‍ പൊലീസുകാരന്‍ കൈ പിടിച്ചു കുലുക്കി നന്ദി പറയുന്നതും വീഡിയോയിലുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ മഹേഷിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായി ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു. “ദില്ലി പോലീസിന് അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാണുള്ളത്,” എന്നുമാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍ രസീത് നല്‍കുന്നതിനു മുന്‍പ് കൊറിയന്‍ പൗരന്‍ വാഹനമെടുത്ത് പോയെന്നാണ് സസ്പെന്‍ഷനിലായ പൊലീസുകാരന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News