
വിദ്യാർത്ഥികൾ മുറികളിൽ തൂങ്ങിമരിക്കുന്നതിനുള്ള ശ്രമം ഒഴിവാക്കാൻ പുതിയ മാർഗം പരീക്ഷിച്ച് രാജസ്ഥാനിലെ കോട്ടയിലുള്ള ഹോസ്റ്റലുകൾ. സീലിംഗ് ഫാനുകൾ ഇരുമ്പ് കൂട്ടിലാക്കി മറച്ചുവച്ചിരിക്കുന്ന രീതിയാണ് ഹോസ്റ്റൽ അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നതിൽ പ്രശസ്തമായ കോട്ടയിൽ, സമീപ വർഷങ്ങളിൽ വിദ്യാർത്ഥികളുടെ മരണത്തിൽ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് ഹോസ്റ്റൽ അധികൃതർ വിവിധ തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ പരീക്ഷിച്ചത്. പുതിയ മാർഗത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എന്നാൽ ഹോസ്റ്റലുകളിൽ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കണമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തരം പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ലഭിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയിലുള്ളവർ പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ പഠനസമ്പ്രദായത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഒരാൾ വിമർശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

