മണിപ്പൂര്‍ കലാപം: കേന്ദ്ര സർക്കാരിനെതിരെ കോതമംഗലം രൂപതയുടെ പ്രമേയം

മണിപ്പൂര്‍ വര്‍ഗീയ കലാപത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാജ്യമെമ്പാടുമുള്ള ക്രിസ്ത്യന്‍ മിഷണറീസിന്‍റെ ഭാഗത്ത് നിന്ന് നിരന്തരം പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിരെതിരെ ഉയരുന്നുണ്ട്.

ഇപ്പോ‍ഴിത കോതമംഗലം രൂപത കേന്ദ്ര സർക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മണിപ്പൂരിലെ സംഘർഷത്തിൽ പ്രധാനമന്ത്രി ഇടപെടാത്തത് ആശങ്ക ജനകമാണെന്നും കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർകാർ ഇടപെടണമെന്നും പ്രമേയത്തില്‍ വിശ്യാസിക‍ള്‍ ആവശ്യപ്പെട്ടു.  മണിപ്പൂർ ജനതയ്ക്ക് പിന്തുണയുമായി തൊടുപുഴയിൽ നടത്തിയ പ്രാർത്ഥനാ യജ്ഞത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ALSO READ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു

മാസങ്ങളായി തുടരുന്ന കലാപത്തില്‍ നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുന്നു. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു.250 ഓളം ക്രിസ്യതന്‍ ആരാധനാലയാങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇന്‍റര്‍നെറ്റ് സേവനം ലഭ്യമായിട്ട് മാസങ്ങളാകുന്നു. മനുഷ്യര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് തടയാൻ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് ക‍ഴിയുന്നില്ല. കലാപം അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി ഇടപെടുന്നുമില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്.

ALSO READ: ‘മോദിയുടെ ശ്രമം വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാൻ’, ഏക സിവിൽ കോഡിനെതിരെ രൂക്ഷവിമർശനവുമായി എം.കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News