
എറണാകുളത്ത് കടയ്ക്കുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കോതമംഗലത്താണ് സംഭവം. ഇരപിടിക്കുന്നതിനിടെയാണ് പാമ്പ് കടയ്ക്കുള്ളിൽ കുടുങ്ങിയത്.
കോതമംഗലം ബസ് സ്റ്റാൻ്റിന് സമീപത്തെ കടയിൽ ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. ഇര വിഴുങ്ങിയ പാമ്പ് പുറത്തു കടക്കാനാവാതെ കടയ്ക്കുള്ളിൽ പെട്ടു പോകുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട കടയുടമ ഉടൻ തന്നെ കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ മുവാറ്റുപുഴ സ്വദേശി സേവി തോമസ് സ്ഥലത്തെത്തിയാണ് ഉച്ചയോടെ പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.
ENGLISH NEWS SUMMARY: A cobra snake trapped inside a shop in Ernakulam was rescued. The incident took place in Kothamangalam. The snake got trapped inside the shop while hunting for prey. The snake was found this morning at a shop near the Kothamangalam bus stand. The snake, which had swallowed its prey, was unable to get out and was trapped inside the shop.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here