
കോതമംഗലത്ത് യു ഡി എഫ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വടാട്ടുപാറയിലാണ് സംഭവം. കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പ് കോൺഗ്രസ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും തമ്മിലെ തർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിന്നും പരുക്കേറ്റു. പി ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫിൻ്റെ സാന്നിധ്യത്തിലായിരുന്നു ടീം യു ഡി എഫ് തമ്മിൽ തല്ലിയത്.
വടാട്ടുപാറയിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മണ്ഡലം കൺവെൻഷൻ ആയിരുന്നു വേദി. കൺവെൻഷന് ആളുകൾ കുറവായതിനെ തുടർന്ന് സ്ഥാനാർത്ഥിയും ജോസഫ് വിഭാഗം നേതാവുമായ ഷിബു തെക്കുംപുറം എൻറെ നാട് എന്ന സംഘടനയുടെ പ്രവർത്തകരെ വിളിച്ചുവരുത്തി. ഷിബു തെക്കുംപുറം ചെയർമാനായയുള്ള കൂട്ടായ്മയാണ് എൻറെ നാട്. ഇവരിൽ ചിലർ കോൺഗ്രസ് പ്രവർത്തകർ ആയതാണ് തർക്കത്തിന്റെ തുടക്കം. കേരള കോൺഗ്രസ് പരിപാടിയിലേക്ക് കോൺഗ്രസ് പ്രവർത്തകരെ വിളിച്ചു വരുത്തിയതിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തർക്കം കയ്യാങ്കളിലേക്കും തെരുവ് യുദ്ധത്തിലേക്കും നീങ്ങുകയായിരുന്നു.
ALSO READ : “കോൺഗ്രസിനെ ക്രൈസ്തവസഭകൾക്ക് വിറ്റു” ; തൃശ്ശൂർ നഗരത്തിൽ കോൺഗ്രസിന്റെ പോസ്റ്റർ പോര്
സംഘർഷത്തിൽ ഇരുവിഭാഗത്തിലും വിഭാഗത്തിൽപ്പെട്ട ആറു പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേരള കോൺഗ്രസ് നേതാവും പിജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രവർത്തകർ തെരുവിൽ തമ്മിൽ തല്ലിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

