
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പി.എ ആയിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കരയിലാണ് ബൈക്ക് യാത്രികനായ ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) മരിച്ചത്. ടെനി ജോപ്പൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഐഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയാണ് അപകടത്തിൽ മരിച്ച ഷൈൻ.
കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി ടെനി ജോപ്പന് എതിരെ പൊലീസ് കേസെടുത്തു. ബൈക്കിനെ ഇടിച്ചിട്ട ശേഷം കാര്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. പുത്തൂര്‍- കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം ആയിരുന്നു അപകടം.
News Summary: A biker died in a road accident in Kottarakkara, Kollam.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here