കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; കൃത്യമായ പരിശോധനകൾ ലഘൂകരിച്ചു, മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചയെന്ന് ആക്ഷേപം

kollam kottarakkara accident

കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടത്തിന് കാരണം മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചയെന്ന് ആക്ഷേപം. കൃത്യമായ പരിശോധനകൾ ലഘൂകരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന വിമർശനം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർണ്ണമായും കുറ്റമറ്റതാക്കാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ പദ്ധതി അട്ടിമറിക്കപ്പെട്ടതാണ് കൊട്ടാരക്കരയിൽ ഉണ്ടായ ദുരന്തത്തിന്റെ പ്രധാന കാരണം.

ശാസ്ത്രീയമായ പരിശോധന നടപ്പിലായാൽ തങ്ങളുടെ കൈക്കൂലി വരുമാനം നിലയ്ക്കുമെന്ന് ഭയന്ന് ചില ഉന്നത ഉദ്യോഗസ്ഥർ ഈ പദ്ധതിക്ക് തുരങ്കം വെക്കുകയായിരുന്നു. കൃത്യമായ പരിശോധന നടന്നിരുന്നെങ്കിൽ ഈ വാഹനം റോഡിലിറങ്ങില്ലായിരുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. ​അപകടങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ കുറവുണ്ട് എന്ന് ഉദ്യോഗസ്ഥർ പറയുന്ന സ്ഥിരം ന്യായവും കള്ളമാണെന്ന് പി ആൻഡ് എ ആർ ഡി പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: സൈക്കിൾ താഴ്ചയിലേക്ക് മറിഞ്ഞ് 12 വയസുകാരിയുടെ മരണം; തൃക്കാക്കര നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം

റിപ്പോർട്ട് പ്രകാരം വകുപ്പിൽ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യത്തിലധികമുണ്ട്. എന്നാൽ പുതിയ തസ്തികകൾ സൃഷ്ടിച്ചാൽ പോലും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടി കൈക്കൂലി സുലഭമായി ലഭിക്കുന്ന ഫിറ്റ്നസ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് പിന്നാലെ പോകാനാണ് ഉദ്യോഗസ്ഥർക്ക് തിടുക്കം. കൈക്കൂലിക്ക് വേണ്ടി മനുഷ്യ ജീവൻ വെച്ച് പന്താടുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൊട്ടാരക്കര അപകടത്തിന് കാരണമായ വാഹനത്തിന് വ്യാജ ഫിറ്റ്നസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News