കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.കോട്ടയത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ഷാജീസ് ബസും എതിർ ദിശയിലെത്തിയ ബൈക്കും കൂട്ടി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്തേയ്ക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.

Also Read: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കുതിച്ചുചാടി ജെല്ലിക്കെട്ട് കാള

ഓടിക്കൂടിയ നാട്ടുകാർ പരുക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് കെ കെ റോഡിൽ ഏറെ നേതം ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read: കൂളായി മോഷണം; പൊതിരെ തല്ലി കടയുടമ ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News