കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവം; ചികിത്സയിലായിരുന്ന അലൻ തോമസിന് ജീവൻ നഷ്ടമായി

കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അലൻ തോമസിനും ജീവൻ നഷ്ടമായി. കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്താണ് സംഭവം.12 വയസ്സായിരുന്നു അലന്റെ പ്രായം.

മാതാപിതാക്കളായ ജോസ്ന, തോമസ് ഏബ്രഹാമും മകൾ മരിയ തെരേസ എന്നിവർക്ക് നേരത്തെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കീടനാശിനി ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുടുംബത്തിലെ 4 പേരെയും പ്രവേശിപ്പിച്ചത്.

Also Read: കെഎസ്ആർടിസിയുടെ ഇരട്ടത്താപ്പ്; ഒപ്പിട്ട് യൂണിറ്റ് സമ്മേളനത്തിന് പോയ ഐഎൻടിയുസി നേതാവിനെ സംരക്ഷിച്ചതിൽ വിമർശനം രൂക്ഷം

​​വിഷം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായിരുന്ന അലൻ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയായിരുന്നു. ജൂലൈ 13 നായിരുന്നു കുടുംബത്തിലെ നാലു പേരും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ജോസ്നയുടെ സഹോദരൻ ഫോണിൽ ​ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കാതിരുന്നപ്പോഴാണ് മറ്റപ്പള്ളിയിലെ വീട്ടിൽ ചെന്ന് പരിശോധിച്ചത്. അപ്പോഴാണ് വിഷം കഴിച്ച നിലയിൽ നാലുപേരെയും കണ്ടെത്തിയത്. നാലു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News