
കോട്ടയം കൂരോപ്പടയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42) ആണ് മരിച്ചത്. മകൾ മരിയ തെരേസ ഇന്നലെ മരിച്ചിരുന്നു. മറ്റക്കര എന്‍എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. ഭർത്താവ് തോമസ് ഏബ്രഹാം, മകൻ അലന്‍ (12) എന്നിവർ ചികിത്സയിലാണ്.
ALSO READ: ബിൽ ഇനി സ്കൂളുകൾ തന്നെ അടയ്ക്കണം; സ്കൂളുകളിലെ കെ ഫോൺ സംവിധാനത്തെ കയ്യൊഴിഞ്ഞ് സർക്കാർ
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കീടനാശിനി കഴിച്ചാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കൾ ഉച്ച കഴിഞ്ഞാണ് കുടുംബത്തെ അവശനിലയിൽ കണ്ടത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തി. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഇരുവരുടെയും സംസ്‌കാരം പിന്നീട് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടക്കും.
ENGLISH SUMMARY: Mother Dies After Suicide Attempt

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

