
കോട്ടയം നഗരത്തിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഖോർദാ സ്വദേശി സുനിൽ ഭോയ് ആണ് പിടിയിലായത്. 2.480 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ALSO READ; താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ
അതേസമയം നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാന്ദി എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ബാങ്കോങിൽ നിന്ന് കൊച്ചിയിലേക്ക് എത്തിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. വിപണിയിൽ 5 കോടി രൂപ ഇതിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ENGLISH NEWS SUMMARY: A youth was arrested with ganja from Kottayam city. Sunil Bhoy, a native of Khordha, Odisha, was arrested. 2.480 kg of ganja was seized from him.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here