
കോട്ടയം – മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. സുഹൃത്ത് ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം-ഹോസ്പിറ്റൽ ജംഗ്ഷന് സമീപം വൈകിട്ട് ഒമ്പതുമണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ALSO READ: വീട്ടിൽ നിന്ന് സ്പിരിറ്റ് പിടിച്ചു; ജീപ്പ് ഡ്രൈവർ ജീവനൊടുക്കി
കാറിൽ നിന്ന് പടക്കം വലിച്ചെറിയുന്നതിനിടെ കാറിനുള്ളിൽ വച്ച് പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരുക്ക്
കോഴിക്കോട് നാദാപുരം പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. രണ്ട് പേർക്ക് പരുക്കേറ്റു. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഷഹറാസിൻ്റെ വലത്കൈ പ്പത്തി തകർന്ന നിലയിലാണ്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പേരോട് – ഈയ്യങ്കോട് റോഡിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. KL 18 Y 3733 നമ്പർ കാറിൻ്റെ മുൻ – പിൻ ഭാഗങ്ങളിലെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.
കാറിൽ നിന്ന് ഉഗ്രശേഷിയേറിയ പടക്കം തീ കൊളുത്തി പുറത്തേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടി തെറിക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here