കോട്ടയം കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്; തകർത്തത് യു ഡി എഫ്- ബി ജെ പി അവിശുദ്ധ ബന്ധം

em-binu-kidangoor-ldf-cpim

കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ യു ഡി എഫ്- ബി ജെ പി അവിശുദ്ധ ബന്ധം തകര്‍ത്ത് എൽ ഡി എഫ് ഭരണം തിരിച്ച് പിടിച്ചു. പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ എമ്മിലെ ഇ എം ബിനുവിനെ തിരഞ്ഞെടുത്തു. നേരത്തേ ബി ജെ പി പിന്തുണയില്‍ ഭരിച്ചിരുന്ന യു ഡി എഫ് പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ എൽ ഡി എഫ് പുറത്താക്കിയിരുന്നു.

Read Also: ‘രാജ്യത്ത് വിവിധ ഇടങ്ങളിൽ പുരോഹിതൻമാരടക്കം ആക്രമിക്കപ്പെടുന്നു’; ഒഡീഷയിൽ ആക്രമിക്കപ്പെട്ട ഫാദർ ജോഷി ജോർജിൻ്റെ വീട്ടിൽ സന്ദർശനം നടത്തി ജോസ് കെ മാണി എം.പി

ഇതിന് പിന്നാലെയാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 15 അംഗ പഞ്ചായത്തില്‍ എട്ട് എൽ ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പിൽ പങ്കെടുത്തു. 4 ബി ജെ പി മെമ്പര്‍മാരും 3 യു ഡി എഫ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.

Key words: kottayam, kidangoor, ldf

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News