ശബരിമല സീസണിൽ കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ നേടിയത്‌ കോടികൾ

കോട്ടയം ഡിപ്പോയിലെ ബസുകൾ ശബരിമല സർവീസിൽ ഓടി നേടിയത്‌ കോടികൾ. നവംബർ 17 മുതൽ കഴിഞ്ഞ ദിവസം വരെ 2.15 കോടി രൂപയാണ്‌ ശബരിമല സർവീസിലൂടെ കോട്ടയം ഡിപ്പോയ്‌ക്ക്‌ ലഭിച്ചത്‌. മണ്ഡല മകരവിളക്ക്‌ ആരംഭിച്ചതിനെ തുടർന്നാണ് ഈ കുതിച്ചുകയറ്റം.

ALSO READ: ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കേരളം

കോട്ടയം പമ്പ സർവീസിൽനിന്നാണ്‌ വരുമാനം നേടിയത്‌. കെഎസ്‌ആർടിസി ശബരിമല സർവീസ്‌ ആംരഭിച്ചത്‌ 40 ബസ്സുകളിലാണ്. എന്നാൽ ആളുകളുടെ വർദ്ധനവ് അഞ്ച്‌ ബസുകൾ കൂട്ടി. ഇപ്പോൾ 45 ബസുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. മഴയും വെള്ളവും മൂലം പല ട്രെയിനുകളും റദ്ദ്‌ ചെയ്‌തതിനാൽ നവബംബർ അവസാനം മുതൽ ഡിസംബർ ആറ്‌ വരെ കലക്ഷനെ കാര്യമായി ബാധിച്ചു. അതേസമയം തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണവും കുറഞ്ഞിരുന്നു. എന്നാൽ പിന്നീട്‌ തിരക്ക്‌ വർധിച്ചു. മണ്ഡലപൂജ അടുക്കുന്നതോടെ തിരക്ക്‌ കൂടാൻ സാധ്യതയുള്ളതിനാൽ അഞ്ച്‌ ബസ്‌ കൂടി അധികം എത്തിച്ചിട്ടുണ്ട്‌. മകരവിളക്ക്‌ സമയത്ത്‌ കൂടുതൽ ബസ്സുകൾ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ദിവസവും 50–60 ട്രിപ്പുകൾ ശബരിമലയ്‌ക്ക്‌ സർവീസ്‌ നടത്തുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News