
വടക്കൻ ജില്ലകളിൽ തേങ്ങയ്ക്ക് പരമാവധി കിട്ടുന്നത് 40 രൂപയാണ്. എന്നാലിത് കോട്ടയത്തെത്തിയാൽ വീണ്ടും 30 രൂപ കൂടും. അതിനാൽ തന്നെ വടക്കൻ ജില്ലകളിൽ നിന്ന് ചുളുവിലയ്ക്ക് തേങ്ങകൾ വാങ്ങി കോട്ടയത്തെത്തിച്ച് വലിയ ലാഭത്തിൽ വിൽക്കുകയാണ് ചിലർ. 36 രൂപയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വടക്കൻ ജില്ലകളിൽ കുറഞ്ഞത്.
ഇതോടെ കൊപ്രയുടെയും വില 200ൽ നിന്ന് 150 രൂപയിലേക്കെത്തുകയായിരുന്നു. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 260 രൂപയിലേക്കുമെത്തി. എന്നാൽ ഈ കുറവുകളൊന്നും കോട്ടയത്ത് സംഭവിച്ചിട്ടില്ല. വടക്കൻ ജില്ലകളിൽ നിന്ന് ഉയർന്ന അളവിലാണ് കോട്ടയത്തേക്ക് തേങ്ങ എത്തിക്കുന്നത്. ചിലർ കൊപ്രയാക്കി സൂക്ഷിക്കുകയാണ്. പരമാവധി 40 രൂപയ്ക്ക് കിട്ടുന്ന തേങ്ങയ്ക്ക് 65 രൂപ മുതൽ 70 രൂപ വരെയാണ് ഈടാക്കുന്നത്.
also read: ഇന്നത്തെ 1 കോടി ഈ നമ്പറിന്; നിങ്ങൾക്കുമുണ്ടോ ഭാഗ്യം, അറിയാം ലോട്ടറി ഫലം
യുദ്ധം,കയറ്റുമതി നിലച്ചുവില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അന്യസംസ്ഥാനമായ തമിഴ്നാട്ടിലുൾപ്പെടെ തേങ്ങ ഉത്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവുമാണ് വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ചൂട് കൂടുതലായതിനാൽ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയിൽ കൂടുതൽ തേങ്ങയെത്താനും കാരണമായിട്ടുണ്ട്. പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഗൾഫ് സംഘർഷം കാരണം കയറ്റുമതിയും നിലച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

