
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.
Also read: ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഇന്നലെ രാവിലെ ഏറെ കാലമായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗം ഇടിഞ്ഞത്. രണ്ട് പേർക്ക് സംഭവത്തിൽ നിസാര പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന പതിന്നാലാം വാർഡ് കെട്ടിടം തകർന്നുവീണത്.
Also read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
നാളുകളായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ബിന്ദു ഉൾപ്പടെ രണ്ടുപേർ അപകടത്തിൽപ്പെടുകയായിരുന്നു. ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here