
കോൺഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭാ ബജറ്റിൽ ഭരണപക്ഷത്തിന് എതിരെ നഗരസഭാ വൈസ് ചെയർമാന്‍റെ ബജറ്റ് പ്രസംഗം. ബജറ്റ് അവതരിപ്പിക്കുന്നത് അപമാന ഭാരത്തോടെയെന്ന് പറഞ്ഞാണ് വൈസ് ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബി ഗോപകുമാർ ആരംഭിച്ചത്. ബജറ്റിൽ നഗരസഭയുടെ വീഴ്ച്ചകൾ എണ്ണി പറഞ്ഞ അദ്ദേഹം കഴിഞ്ഞു പോയത് പാഴായ നാലുവർഷമെന്നും വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ, ഇനിയും ശിലാസ്ഥാപന മാമാങ്കങ്ങൾ നടക്കാതിരിക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.
സഹായങ്ങൾ ലഭിച്ചിട്ടും വമ്പൻ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് നിർദ്ദേശങ്ങൾ പാഴാക്കി കളഞ്ഞു. ഭരണപക്ഷം തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. കോടികളുടെ തട്ടിപ്പുകൾ നടന്നതിനാൽ തന്നെ കോട്ടയം നഗരസഭയും അവിടത്തെ യുഡിഎഫ് ഭരണസമിതിയും കുപ്രസിദ്ധമാണ്.
ALSO READ; ദേശാഭിമാനിക്ക് പിറന്ന മണ്ണിൽ പുതിയ ആസ്ഥാന മന്ദിരം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ മാസം 211 കോടി രൂപയുടെ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരസഭയിൽ വിജിലൻസ് പരിശോധന നടന്നിരുന്നു. ഇവിടെ ചെക്കും, ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസിതു നല്‍കി കൈപ്പറ്റിയ രേഖകള്‍ ബാങ്കുകളില്‍ എത്താതെ 211 കോടി രൂപയാണ് കാണാതായത്. മുന്‍സിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണു പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണ് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here