കോട്ടയം നഗരസഭയിൽ തട്ടിപ്പുകൾ തുടർക്കഥ; രസീത് ബുക്കുകൾ കാണാതായതിൽ വിജിലൻസ് അന്വേഷണം

kottayam municipality

യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിൽ തട്ടിപ്പുകൾ തുടർകഥയാവുന്നു. വിവിധ ഇനങ്ങളിൽ നഗരസഭയിലേക്ക് പണം പിരിക്കുന്ന രസീത് ബുക്കുകൾ കാണാതായത് നേരത്തെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

നെഹ്റു പാർക്ക് പ്രവേശന ഫീസ് പിരിവിനായി നൽകിയ 18 98 നമ്പർ രസീതത്തിലെ 94860 മുതൽ 94863 വരെയുള്ള പേജുകൾ കീറിയെടുത്തതായി സംസ്ഥാന ഓഡിറ്റ് വകുപ്പാണ് നേരത്തെ കണ്ടെത്തിയത്. പ്രവേശന ഫീസ് അല്ലാതെ വേറെ ഇനത്തിൽ പണം വാങ്ങിയിട്ട് ഈ രസീത് നൽകാനാകും. സെക്രട്ടറി പരിശോധിച്ചു സാക്ഷ്യപ്പെടുത്താതെയാണ് രസീത് ബുക്കുകൾ ക്ലർക്കിന് കൈമാറിയത്.

ALSO READ; ‘അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; കർശന നടപടി എടുക്കും’: മന്ത്രി വി ശിവൻകുട്ടി

രസീതുകളുടെ അസ്സൽ കീറിയെടുത്തെങ്കിലും പകർപ്പ് ബുക്കിൽ തന്നെയുണ്ട്. രസീത് നിന്ന് നാലു പേജ് കാണാതെ പോയത് സംബന്ധിച്ച് വിശദീകരണം തേടിയ ശേഷം അവയുടെ പകർപ്പ് നഗരസഭ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സമാനമായ രീതിയിൽ മുൻപും രസീത് നഷ്ടമായിട്ടുണ്ടോ എന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. നഗരസഭയിലെ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട കോടികളുടെ ക്രമക്കേടാണ് നടന്നത്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മറ്റൊരു തട്ടിപ്പ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News