മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി; വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കോട്ടയത്തിന് ആശ്വാസം

മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ഒരു പരിധി കോട്ടയത്തിന് ആശ്വാസമായി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടും ഇരാറ്റുപേട്ട – പാല നഗരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായില്ലെന്നതാണ് പദ്ധതിയുടെ ഗുണം വ്യക്തമാകുന്നത്. ജില്ലയുടെ പടിഞ്ഞാർ മേഖലയിൽ ജലനിരപ്പ് ഉയരുവാൻ ഇടയായത് കായലിലെ വേലിയേറ്റം മൂലമാണ് നദി പുനർ സംയോജന പദ്ധതിയുടെ ഉപഞ്ജാതാവായ കെ.അനിൽകുമാർ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന തോതിൽ 149.2 മില്ലി
മീറ്റർ മഴയാണ് കോട്ടയത്തു ലഭിച്ചത്. കനത്ത മഴയിൽ ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടും പ്രളയം ഉണ്ടായില്ല. ഈരാറ്റുപേട്ട, പാലാ, കിടങ്ങൂർ, പേരൂർ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാനായി. നദീ പുനർ സംയോജന പദ്ധതിയുടെ പ്രയോജനമാണ് ഇത് തെളിക്കുന്നതെന്ന് കെ.അനിൽ കുമാർ പറഞ്ഞു.

also read; ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു; മലയാളികളും തമിഴരും അവകാശവാദവുമായി രംഗത്ത്

കോട്ടയത്തും പരിസരത്തും താഴ്ന്നയിടങ്ങളിൽ ജലനിരപ്പുയർന്നു. കിഴക്കൻ പ്രദേശത്തും, നഗര പ്രദേശത്തും പെയ്ത കനത്ത മഴയാണ്. നട്ടാശ്ശേരി, തിരുവാർപ്പ്, കുമരകം, അയ്മനം ആർപ്പൂക്കര, നാട്ടകം, എന്നിവടങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണം.

ജനകീയ കൂട്ടായ്മക്ക് കൂടുതൽ മുന്നേറാറുണ്ട്. ഏതെങ്കിലും സ്ഥലത്ത് കൂടുതൽ വെള്ളപ്പൊക്കമുണ്ടായത് ആരുടേയും കുറ്റമല്ല. അവിടെ തോടു തെളിക്കാതിരുന്നതാണു കാരണം. നദി പുനർ സംയോജന പദ്ധതി പൂർണ്ണ തോതിൽ നടപ്പായാൽ പ്രളയഭീഷണിയിൽ ഒഴിവാക്കാൻ കഴിയുമെന്നുമാണ് അണിയറ പ്രവർത്തകരുടെ നിലപാട്.

also read; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News