ആകാശപാതയെവിടെ തിരുവഞ്ചൂരേ ? ; റൗണ്ടാനയിൽ കുരുങ്ങി കോട്ടയത്തിന്റെ വികസനം

skywalk Kottayam

കോട്ടയം ന​ഗരമധ്യത്തിലൂടെ പോകുന്നവർ ആരായാലും പേടിയോടെ മുകളിലേക്ക് നോക്കും. പണി പൂർത്തിയാവാതെ പതിനൊന്ന് വർഷത്തിന് മുകളിലായി കോട്ടയം ന​ഗരത്തിന് ശാപമായി ആകാശപാത സ്ഥിതി ചെയ്യുന്നു. ആകാശപാതയ്ക്കായി കെട്ടിയ ഇരുമ്പ് പൈപ്പുകൾ തുരുമ്പെടുത്ത് ദ്രവിച്ച് തീരാറായിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് പറയാൻ കഴിയുന്നില്ല ആകാശപാതയുടെ പണി എപ്പോൾ കഴിയുമെന്ന്. ഇനി പണി നടക്കില്ലെന്ന് ഉറപ്പാണെങ്കിൽ നഗരത്തിന് നാണക്കേടായി നിർത്താതെ ഇത് പൊളിച്ച് കളഞ്ഞൂടെ എന്നാണ് നാട്ടുകാരുൾപ്പെടെ ചോദിക്കുന്ന ചോദ്യം.

ഉമ്മൻചാണ്ടി സക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22നാണ് കോട്ടയം ശീമാട്ടി റൌണ്ടാനയിൽ ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. 6.5 മീറ്റർ ഉയരവും 15 ചതുരശ്രയടി വിസ്തീർണവും മൂന്ന് എസ്കലേറ്ററുകളോടും കൂടിയ നിർദ്ദിഷ്ട ആകാശപാത അഞ്ചു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ആയിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന. ശീമാട്ടി റൌണ്ടാനയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം ആയിരുന്നു ഇതു സംബന്ധിച്ച് പഠനം നടത്തിയ നാറ്റ്പാക് നിർദേശിച്ചത്. എന്നാൽ സ്ഥലപരിമിതിയെ തുടർന്നാണ് ആകാശപാത എന്ന ആശയത്തിലേക്ക് മാറിയത്.

ആകാശപാത പൂ‍ർത്തീകരിക്കുന്നത് അസാധ്യമാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചിരുന്നു. കോട്ടയത്തെ അടയാളപ്പെടുത്തുന്ന പ്രധാന റോഡിലാണ് ആകാശപ്പാതയുള്ളത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഈ ഭാഗത്ത് ഉറപ്പായും റോഡ് വികസനമുണ്ടാകും. അത്തരമൊരു ഘട്ടത്തിൽ ആകാശപ്പാത പൊളിച്ച് നീക്കേണ്ടിവരുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. എന്നാൽ ആകാശപാതയെ വാശിയോടെ ചവിട്ടി മുക്കുന്നത് എന്തിനാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യം.

ആകാശപാത എന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് എംഎൽഎയും കൊൺഗ്രസിന്റെ മുതിർന്ന നേതാവുമായ തിരുവഞ്ചൂരിന്റെ വാദം. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ഭരണത്തിൽ വന്നാൽ ഉറപ്പായും പദ്ധതി പൂർത്തിയാക്കുമെന്നാണ് തിരവഞ്ചൂരിന്റെ വാദം. എന്നാൽ എംഎൽഎയുടെ വാദത്തിനെ പരസ്യമായി സംവാദത്തിന് വിളിച്ചിരുന്നു സിപിഎം. അതിന് ഉത്തരം നൽകാൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടില്ല. കോൺഗ്രസിന്റേയും തിരുവഞ്ചൂരിന്റേയും കെടുകാര്യതയുടെ അടയാളമായി ആകാശപാത നഗരമധ്യത്തിൽ തുടരുമെന്ന് ഉറപ്പാണ്.

content summary: The development of Kottayam entangled in the incomplete skyway project of congress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News