നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? തയ്യാറാക്കാം വെറും 10മിനുട്ടിനുളളില്‍

നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? നല്ല കിടിലന്‍ രുചിയില്‍ പുഴമീന്‍ കറി വെറും 10മിനുട്ടിനുളളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : സംസ്ഥാനത്ത് അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ചേരുവകള്‍

പുഴമീന്‍

ഉലുവ – 1/4 ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

ചെറിയ ഉള്ളി – 10 എണ്ണം

പച്ചമുളക് – 3 എണ്ണം

തക്കാളി – 1 എണ്ണം

കുടംപുളി – 3 എണ്ണം

കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുഴമീന്‍ നന്നായി വൃത്തിയാക്കി കഴുകി എടുത്തു വരഞ്ഞെടുക്കാം.

കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക.

മണ്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക.

Also Read : നല്ല മധുരമൂറും പാല്‍ കേക്ക് തയ്യാറാക്കിയാലോ ?

അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് 1/4 ടീസ്പൂണ്‍ ഉലുവ, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക.

കുടംപുളിയും മസാലപ്പൊടികളും മീനും ചേര്‍ത്തു വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News