തോട്ടപ്പള്ളി സ്‌പിൽവേയിലെ മണൽ വാരൽ; സർക്കാർ അനുമതിക്കെതിരെയുള്ള പരാതി തള്ളി കോട്ടയം വിജിലൻസ്

തോട്ടപ്പള്ളി സ്‌പിൽവേയിൽ നിന്നും മണൽ വാരാൻ സർക്കാർ അനുമതി ചോദ്യം ചെയ്‌ത്‌ നൽകിയ പരാതി കോട്ടയം വിജിലൻസ്‌ തള്ളി. പൊതുതാൽപര്യം മുൻനിർത്തിയുള്ള സർക്കാർ തീരുമാനങ്ങളിൽ അഴിമതികാണാനാകില്ലെന്നതു കൂടി കണക്കിലെടുത്താണ്‌ വിജിലൻസ്‌ ജഡ്‌ജി എം മനോജ്‌ ഇക്കാര്യത്തിലെ പരാതി തള്ളിയത്‌. 2019-ൽ ഉത്തരവിലൂടെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും മണൽ വാരുന്നതിന് കെഎംഎംഎല്ലിന്‌ സർക്കാർ അനുമതി നൽകിയിരുന്നു. ഇതേതുടർന്നുള്ള കാര്യങ്ങൾ നിയമപരമല്ലെന്ന്‌ കാട്ടിയാണ്‌ പരാതി.

Also Read; “പാണക്കാട് തങ്ങൾക്കു മേലുള്ളത് രാഷ്ട്രീയ സമ്മർദ്ദം; ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി”: ഐഎൻഎൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News