
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടു നൽകി. തിരുമാനത്തിൽ പ്രതിഷേധിച്ച് ഭാര്യയെ റിബൽ സ്ഥാനാർത്ഥിയായി കളത്തിലിറക്കി കോൺഗ്രസ് പ്രാദേശിക നേതാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 530 – വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണ് വെൽഫെയർ പാർട്ടിക്ക് നൽകിയത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിലാണ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. കോൺഗ്രസിൻ്റെ ഉറച്ച സീറ്റിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 530 ആയിരുന്നു. ഈ വാർഡ് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് സ്വന്തം ഭാര്യയെ റിബൽ സ്ഥാനാർത്ഥിയായി രംഗത്തിറക്കിരിക്കുകയാണ് കോൺഗ്രസ് പ്രാദേശിക നേതാവ്.
ALSO READ; ALSO READ; സീറ്റ് ചർച്ച : ആലപ്പുഴ കോൺഗ്രസിൽ തമ്മിലടി; ‘ഡിസിസിക്ക് മുന്നിൽ യൂത്ത്കോൺഗ്രസിന് അവഗണന’ എന്ന് പോസ്റ്റർ
വെൽഫെയർ പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ തൃപ്തിപ്പെടുത്താൻ ലീഗിനെയും അവഗണിച്ചു. ലീഗിൻ്റെ ജയസാധ്യതയുള്ള സീറ്റ് ഏറ്റെടുത്ത കോൺഗ്രസ്, പകരം നൽകിയത് വിജയസാധ്യതയില്ലാത്ത സീറ്റാണ്. വെൽഫെയർ പാർട്ടിയുമായി പരസ്യമായ കൂട്ടുകെട്ടില്ലെന്ന് സ്ഥാപിക്കനാണ് കോൺഗ്രസിന്റെ പരിശ്രമം. പക്ഷേ യുഡിഎഫുമായുള്ള കൂട്ടുകെട്ട് വെൽഫെയർ പാർട്ടി അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പരസ്യമാക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

