
തിരുവനന്തപുരത്തെ ഗ്ലോബൽ ഇമേജ് ഉള്ള മണ്ഡലമാണ് കോവളം നിയോജകമണ്ഡലം. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടക്കം ഉൾക്കൊള്ളുന്ന മണ്ഡലം, ടൂറിസത്തിന്റെ വലിയ വഴികളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും ചർച്ചയാകുന്ന മണ്ഡലം കൂടിയാണ്.
രൂപീകൃതമായത് മുതൽ ഇരുമുന്നണികളും കാലാകാലമായി മാറിമാറി വന്ന മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ഇടതിന് നഷ്ടമായ ഒരേയൊരു മണ്ഡലം കൂടിയാണ് കോവളം. ഇത്തവണ മണ്ഡലത്തിൽ ഇടതിൻ്റെ തുറുപ്പ് ചീട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭഗത് റൂഫസ് ആണ്. കഴിഞ്ഞ 10 വർഷത്തെ കേരള സർക്കാറിന്റെ വികസന നേട്ടങ്ങളാണ് മറ്റെല്ലാ മണ്ഡലങ്ങളിലേയും പോലെ കോവളത്തും പ്രചാരണ ആയുധം.
Also read: അങ്കമാലി കുതിക്കും ഇടതിനൊപ്പം; സാജുപോളല്ലാതെ മറ്റാര്
കേരള സർക്കാറിന്റെ വികസന രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കോൺഗ്രസ് സ്ഥാനാർഥി എം വിൻസെന്റിന് ആകുന്നില്ലെന്നതും ജനങ്ങൾ നിരീക്ഷിക്കുന്ന കാര്യമാണ്. പല രാഷ്ട്രീയ പാർട്ടികളിലൂടെയും കറങ്ങിത്തിരിഞ്ഞ ടി എൻ സുരേഷാണ് കോവളത്ത് ഇത്തവണ ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥിയായത്. ബിജെപിക്ക് കാര്യമായ മുന്നേറ്റം ഇതുവരേയും കോവളം മണ്ഡലത്തിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

