കോവിലൻ കലാലയ കഥാപുരസ്കാരം പ്രഖ്യാപിച്ചു

adharsh

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം കോവിലൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കലാലയ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ കോവിലൻ കലാലയ കഥാപുരസ്കാരം പ്രഖ്യാപിച്ചു. കേരള സർവകലാശാല മലയാള വിഭാഗത്തിലെ ഒന്നാം വർഷ എം എ വിദ്യാർത്ഥിയായ ആദർശ് ജെ യ്ക്കാണ് പുരസ്കാരം. സർവകലാശാലകളിലെയും വിവിധ കലാലയങ്ങളിലെയും കഥാരംഗത്തെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

also read:ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ബ്രസീൽ – നോർവേ മത്സരത്തിന്റെ സമയം മാറും ?

പ്രശസ്ത കഥാകാരന്മാരായ മോബിൻ മോഹൻ, ശ്രീകണ്ഠൻ കരിക്കകം എന്നിവരാണ് പുരസ്കാരം നിർണയിച്ചത്. ആദർശ് ജെ എഴുതിയ ‘കിനാക്കടൽ’ എന്ന കഥയിൽ പുതിയ കാലത്തിൻ്റെ ഭാഷയും പ്രമേയവും ആഖ്യാന പരീക്ഷണവും പ്രകടമാണെന്ന് ജൂറി വിലയിരുത്തി. മൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് (3333) രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം കോവിലൻ്റെ ജന്മദിനമായ ജൂലൈ 9 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം കോവിലൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വച്ച് കാലിക്കറ്റ് സർവകലാശാല മലയാള പഠന വിഭാഗം പ്രൊഫസർ ഡോ. ആർ വി എം ദിവാകരൻ സമ്മാനിക്കുമെന്ന് ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പാൾ ഡോ.പി .പി .സന്തോഷ്, മലയാള വിഭാഗം അധ്യക്ഷ ഡോ.റീന എ എം, കമ്മിറ്റി അംഗങ്ങളായ ഡോ. എം എസ് ശ്രീകല, കവി ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News