ഗുഡ്മോർണിഗ് ഇടവേള ഭക്ഷണം പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ മാതൃകയാകുന്നു

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതി കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്.

ALSO READ: പട്ടാപ്പകൽ വീടിന്റെ വാതിലിൽ തട്ടി, വാതിൽ തുറന്ന യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം; സംഭവം തൃശൂർ ചാവക്കാട്

നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ഓടെ മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിക്കുന്നത്.സ്കൂൾ പ്രധാന അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.

ALSO READ: ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News