കുത്തിവയ്പ്പിനിടെ ശരീരത്തിൽ സൂചി കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കുത്തിവയ്ക്കുന്നതിനിടയിൽ ശരീരത്തിൽ സൂചി കുടുങ്ങി. കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ആറന്മുള സ്വദേശി വത്സല. 68കാരിയായ വത്സലയുടെ ശരീരത്തിൽ കുത്തിവെപ്പെടുത്ത ശേഷം സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷം മുമ്പ് കുത്തിവെപ്പ് എടുത്ത സമയവുമാണ് ചികിത്സാ പിഴവ് ഉണ്ടായതെന്നും വത്സമ്മ പറഞ്ഞു.

ദിവസങ്ങൾക്കു മുമ്പ് ജില്ലാ ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് സൂചിയുടെ ഭാഗം ശരീരത്തിനുള്ളിൽ കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചിയുടെ മുഴുവൻ ഭാഗവും നീക്കം ചെയ്യാനായില്ലെന്നും വത്സമ പരാതിയിൽ പറയുന്നു.

ALSO READ; മുൻ സർക്കാരിന്റെ നിർദ്ദേശം അവ​ഗണിച്ച് ജപ്തി ഭീഷണി; ഉഴമലയ്ക്കലിൽ നിർധന കുടുംബം ആത്മഹത്യയുടെ വക്കിൽ

അതേസമയം ജില്ലാ ആശുപത്രിയിൽ തന്നെയാണോ പിഴവ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അന്വേഷണത്തിനും ഉത്തരവിട്ടു.

വത്സലയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചാണ്. കൂടടുതൽ പരിശോധന വേണമെന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷത്തോളമാണ് ശരീരത്തിൽ സൂചിയുമായി തുടരേണ്ടി വന്നത്. എക്സ്റേയിലാണ് സൂചി ഇടുപ്പിൽ കുടുങ്ങിയതായി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News