
കോഴിക്കോട് മൂഴിക്കലിൽ 16 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ അദ്നാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അദ്നാന്റെ മൊബൈൽ ഫോണും പൊലീസ് വിശദമായി പരിശോധനക്ക് വിധേയമാക്കും. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് മൂഴിക്കലിലെ 16 കാരി നസ്രീന അതിദാരുണമായി കൊല്ലപ്പെട്ടത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Also read: കൊച്ചിയിൽ എക്‌സൈസിൻ്റെ വൻ ലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ബന്ധുവായ അദ്‌നാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്. നസ്രീനയോട് അദ്നാന് വൈരാഗ്യം ഉണ്ടായിരുന്നതായും അന്വേഷണം സംഘം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

