
കോഴിക്കോട് വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ഇരിക്കെയാണ് മരണം സംഭവിച്ചത്.
സ്വപ്നവീട് കാണാതെ മടക്കം: എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു
എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. കൊട്ടാരക്കര കമ്പംകോട് ആണ് അപകടം ഉണ്ടായത്.പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ.ബിന്ദു ഫിലിപ്പ് ( 48) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.
ബിന്ദുവിൻ്റെ വീടിൻറെ നിർമ്മാണം പൂർത്തിയായി പാലുകാച്ചൽ നടത്താനിരിക്കെ 2023 ൽ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് ഈ വീടിൻ്റെ ഗൃഹപ്രവേശം അടുത്തമാസം വീണ്ടും നടത്താനായി നിശ്ചയിച്ചിരുന്നു. ഇതിന് വേണ്ടിയാണ് ഡോക്ടര്‍ വിദേശത്ത് നിന്നും എത്തിയത്. ഇതിനിടെയാണ് അപകടം നടക്കുന്നത്. അപകടത്തില്‍ ഡോ. ബിന്ദുവിൻ്റെ കാർ ഡ്രൈവർ ബിജു ജോർജിനും പരുക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

