ചൂലുമായെത്തിയ മഹിള മോർച്ച പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും വിരട്ടിയോടിച്ചു; ബീച്ചിൽ സദാചാര ഗുണ്ടായിസവുമായി ബിജെപി

കോഴിക്കോട് കോന്നാട് ബീച്ചിൽ സദാചാര ഗുണ്ടായിസവുമായി ബിജെപി വനിതാ പ്രവർത്തകർ. ചൂലുമായെത്തിയ മഹിള മോർച്ച പ്രവർത്തകർ ബീച്ചിലിരുന്ന സ്ത്രീകളേയും കുട്ടികളേയും യുവതീ യുവാക്കളേയും വിരട്ടിയോടിച്ചു. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡൻ്റ് ഷൈബു കെ യുടെ നേതൃത്വത്തിലാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്.

ALSO READ: കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് മോദിയും അമിതാ ഷായുമാണോ? മന്ത്രി എം ബി രാജേഷ്

ഇനിയെത്തിയാൽ ചൂലിനടിയ്ക്കുമെന്ന് മഹിളാമോർച്ച പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സദാചാര ഗുണ്ടായിസം നടന്നത് .

ALSO READ: വലിയ കണ്ണുകള്‍ നീളന്‍ കീഴ്ചുണ്ടുകള്‍; ഇത് സമുദ്രത്തിലെ ‘അന്യഗ്രഹജീവിയോ’?;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News