ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം; മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന്

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിക്കാനിടയായ സംഭവത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

പേരാമ്പ്രയിലാണ് കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചത്. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിൽ പോയിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ALSO READ; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം

കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ ക‍ഴിഞ്ഞില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സോനയെ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News