
കോഴിക്കോട് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പൊതുമേഖലയിൽ തന്നെ നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുള്ള സ്ഥാപനം വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റീൽ കോംപ്ലക്സ് സന്ദർശിച്ച മന്ത്രി തൊഴിലാളികളുമായി ചർച്ച നടത്തി.
Also read: നിമിഷപ്രിയയുടെ വധശിക്ഷ: നോർത്ത് യെമനിൽ നടന്ന സന്ധി സംഭാഷണം നിർണായകം
ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ ഏജൻസികൾക്ക് നൽകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിൽ കമ്പനിയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമാണുള്ളത്. അടച്ചുപൂട്ടണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തോടാണ് എതിർപ്പ്. കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്താൻ വ്യവസായ വകുപ്പുമായി യോജിച്ച് നിയമപരമായ മാർഗ്ഗങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രസർക്കാർ നഷ്ടമെന്നു ചൂണ്ടിക്കാട്ടിയ പുനലൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പേപ്പർ കമ്പനി കേരളം ഏറ്റെടുത്ത ശേഷം വൻ ലാഭത്തിലായി. ഇത്തരത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നമനം ആണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കുന്നതും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വ്യവസായ മന്ത്രി ഉൾപ്പെടുന്ന ഉദ്യോഗസ്ഥതല ചർച്ച തിരുവനന്തപുരത്ത് ചേർന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

