
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോഴിക്കോട് ജില്ലാ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനും എംപിമാരായ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ എന്നിവർക്കുമെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രഹസ്യ യോഗം ചേർന്നത് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമാണെന്നും മുതിർന്ന നേതാക്കളെ മുല്ലപ്പള്ളിയെ അവഗണിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം. സാമുദായിക പ്രാതിനിധ്യം പരിഗണിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും ആരോപണമുണ്ട് .ജില്ലയിലെ എട്ട് കെപിസിസി അംഗങ്ങൾ ഈ രഹസ്യ യോഗത്തിൽ പങ്കെടുത്തു എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഗ്രൂപ്പിനതീതമായാണ് യോഗം ചേർന്നത്
ALSO READ : പുതുക്കാട് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തർക്കം രൂക്ഷം
എംപിമാരായ എം.കെ രാഘവൻ ,ഷാഫി പറമ്പിൽ, DCC പ്രസിഡൻ്റ് k പ്രവീൺകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.ഏക പക്ഷിയമായാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്.കൊയിലാണ്ടിയിൽ പ്രവീൺകുമാർ കോഴിക്കോട് നോർത്തിൽ കെ. ജയന്ത്,നാദാപുരത്ത് കെ. എം അഭിജിത്ത് എന്നിവരെയാണ് പരിഗണിക്കുന്നത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം നേതാക്കൾ കോഴിക്കോട്ട് രഹസ്യ യോഗം ചേർന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




