‘സീറ്റ് നിഷേധിച്ചു, പ്രചാരണത്തിൽ നിന്ന് മനപ്പൂർവം ഒഴിവാക്കി’; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു. ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് രാജിവെച്ചത്. രാജി കത്ത് കെ പി സി സിക്ക് കൈമാറി. പ്രചരണത്തിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയെന്നും നിജേഷ് ആരോപിച്ചു.

വിവിധ മണ്ഡലങ്ങളുടെ ചുമതലകൾ പലർക്കും നൽകിയപ്പോഴും ഡിസിസി ജനറൽ സെക്രട്ടറിയായ നിജേഷ് അരവിന്ദിനെ പ്രധാനപ്പെട്ട ഒരു പോസ്റ്റിലേക്കും പരിഗണിച്ചില്ല എന്നതിൽ അദ്ദേഹത്തിന് വലിയ അമർഷമുണ്ടായിരുന്നു. തനിക്ക് പാർട്ടിയിൽ നിന്ന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അദ്ദേഹം കെപിസിസി നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു.

ALSO READ: നോയിഡയിലേക്കെത്തിയ സിപിഐഎം സംഘത്തെ തടഞ്ഞ് പൊലീസ്, പ്രതിഷേധത്തെ തുടർന്ന് അനുമതി നൽകി, തലകുനിച്ച് യോഗി സർക്കാർ

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അതൃപ്തി നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. നേതാക്കളുടെ പെട്ടിതൂക്കിയും കാലുപിടിച്ചും സ്ഥാനാർത്ഥിയാകാൻ താനില്ലെന്നും, അത്തരത്തിലല്ല താൻ വളർന്നുവന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

ALSO READ: രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News