
കോഴിക്കോട് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്പി കോഴിക്കോട് കോൺഗ്രസിൽ വടംവലി തുടരുന്നു. കെപിസി സി ജനറൽ സെക്രട്ടറി പിഎം നിയാസിൻ്റെ പേരാണ് പ്രഥമപരിഗണനയിൽ ഉള്ളതെങ്കിലും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പരാജയം ചൂണ്ടിക്കാട്ടി ഒരു പക്ഷം ആരോപണം ഉന്നയിക്കുന്നുമുണ്ട്.
കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് ഉൾപ്പെടെ ജിലയിലെ മുതിർന്ന നേതാക്കളാണ് പ്രസിഡൻഡ് സ്ഥാനത്തേക്ക് ചരടുവലി നടത്തുന്നത്. ഡി സി സി പ്രസിഡൻഡ് പ്രവീൺകുമാർ, കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ല അദ്ധ്യക്ഷനാകാൻ കോൺഗ്രസിൽ ചരടുവലികൾ തുടങ്ങിയത്.
ALSO READ; മന്ത്രിസ്ഥാനത്തിനായുള്ള കസേരകളി; ചർച്ചകൾ ഇന്നും തുടരും
കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ്, മീഡിയ സെൽ അംഗം നിജേഷ് അരവിന്ദ് രാഷാടിയകാര്യ സമിതി അഗ്രം എൻ സുബഹ്മണൻ , ഡി സി സി വൈസ് പ്രസിഡൻഡ് പി പി നൗഷീർ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തിനായി രംഗത്തുള്ളത്. കെ സി വേണു ഗോപാലിൻ്റെ അനുയായി എന്നതാണ് നിയാസിൻ്റെ ബലം. എന്നാൽ കോർപ്പറേഷനിലെ പരാജയത്തിന് പിന്നാലെ ഉണ്ടായ വിവാദവും നിയാസിനെതിരെയുള്ള എതിർപ്പുമാണ് വിനയാകുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

