നിപ സംശയം; ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി

കോഴിക്കോട് നിപ സംശയത്തെ തുടർന്ന് ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. 10.30 ന് ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആയഞ്ചേരി 13-ാം വാർഡായ മംഗലാടാണ് നിപ ആശങ്ക നിലനിൽക്കുന്നത്.

also read:നിപ സംശയം: ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് തിരിച്ചു

അതേസമയം, കോ‍ഴിക്കോട് ജില്ലയില്‍ നിപ ബാധയെന്ന സംശയം ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അതിന്‍റെ ഭാഗമായ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അതിനായി ആരോഗ്യ മന്ത്രി വീണാ ജേര്‍ജ്ജ് കോ‍ഴിക്കോട്ടേക്ക് തിരിച്ചു. ഇതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസും ഇന്ന് ജില്ലയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും.

also read:കോ‍ഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സംഭവം: നിപ വൈറസെന്ന് സംശയം, ജില്ലയില്‍ ആരോഗ്യ ജാഗ്രത

നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News